Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Purba Medinipur

പൂർബ മേദിനിപുർ; അധികാരി കുടുംബത്തിന്‍റെ തട്ടകം

കോ​​​ൽ​​​ക്ക​​​ത്ത: മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി ശി​​​ശി​​​ർ അ​​​ധി​​​കാ​​​രി​​​യു​​​ടെ ത​​​ട്ട​​​ക​​​മാ​​​ണ് ബം​​​ഗാ​​​ളി​​​ലെ പൂ​​​ർ​​​ബ മേ​​​ദി​​​നി​​​പു​​​ർ ജി​​​ല്ല. മൂ​​​ന്നു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് അ​​​ധി​​​കാ​​​രി കു​​​ടും​​​ബ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ സ്വാ​​​ധീ​​​നം. ഒ​​​രു കാ​​​ല​​​ത്ത് ഇ​​​ട​​​തു​​​പ​​ക്ഷ​​ത്തെ ശ​​ക്ത​​മാ​​യി പ്ര​​തി​​രോ​​ധി​​ച്ചി​​രു​​ന്ന അ​​​ധി​​​കാ​​​രി കു​​​ടും​​​ബം പി​​​ന്നീ​​​ട് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നെ​​​ടും​​​തൂ​​​ണാ​​​യി മാ​​​റി. ഇ​​​പ്പോ​​​ൾ കു​​​ടും​​​ബ​​​മൊ​​​ന്നാ​​​കെ ബി​​​ജെ​​​പി​​​യി​​​ലാ​​​ണ്.

ശി​​​ശി​​​ർ അ​​​ധി​​​കാ​​​രി​​​യു​​​ടെ മ​​​ക​​​ൻ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യാ​​​ണ് ബം​​​ഗാ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ്. സൗ​​​മേ​​​ന്ദു കാ​​​ന്തി ലോ​​​ക്സ​​​ഭ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​പി​​​യാ​​​ണ്. ശി​​​ശി​​​റി​​​ന്‍റെ മ​​​റ്റൊ​​​രു മ​​​ക​​​ൻ ദി​​​ബ്യേ​​​ന്ദു മു​​​ൻ എം​​​പി​​​യാ​​​ണ്. താം​​​ലു​​​ക്, കാ​​​ന്തി ഉ​​​ത്ത​​​ർ, കാ​​​ന്തി ദ​​​ക്ഷി​​​ൺ എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് അ​​​ധി​​​കാ​​​രി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​നം ഏ​​​റെ പ്ര​​​ക​​​ട​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.

2021ൽ ​​​താം​​​ലു​​​ക്കി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഡോ. ​​​സൗ​​​മേ​​​ൻ കു​​​മാ​​​ർ മ​​​ഹാ​​​പാ​​​ത്ര വെ​​​റും 793 വോ​​​ട്ടി​​​നാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. 2021ലാ​​​ണ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. വൈ​​​കാ​​​തെ കു​​​ടും​​​ബ​​​മൊ​​​ന്നാ​​​കെ ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി. 2021ൽ ​​​ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി ഇ​​​ത്ത​​​വ​​​ണ മ​​​മ​​​ത​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ഭ​​​വാ​​​നി​​​പു​​​രി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്നു.

അ​​​ധി​​​കാ​​​രി​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ചു​​​വ​​​ടു​​​മാ​​​റ്റം പൂ​​​ർ​​​ബ മേ​​​ദി​​​നി​​​പു​​​രി​​​ൽ തൃ​​​ണ​​​മൂ​​​ലി​​​ന്‍റെ സം​​​ഘ​​​ട​​​നാ​​​സം​​​വി​​​ധാ​​​ന​​​ത്തെ ഉ​​​ല​​​ച്ചു. ഇ​​​ത്ത​​​വ​​​ണ ദീ​​​പേ​​​ന്ദ്ര നാ​​​രാ​​​യ​​​ൺ റോ​​​യി​​​യെ ആ​​​ണ് താം​​​ലു​​​ക്കി​​​ൽ തൃ​​​ണ​​​മൂ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ തോ​​​റ്റ ഹ​​​രേ​​​കൃ​​​ഷ് ബേ​​​ര​​​യ്ക്കു ബി​​​ജെ​​​പി വീ​​​ണ്ടും സീ​​​റ്റ് ന​​​ല്കി. സി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി രം​​​ഗ​​​ത്തു​​​ണ്ടെ​​​ങ്കി​​​ലും മ​​​ണ്ഡ​​​ല​​​ത്തി​​​ൽ തൃ​​​ണ​​​മൂ​​​ൽ-​​​ബി​​​ജെ​​​പി പോ​​​രാ​​​ട്ട​​​മാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്.

2021ൽ ​​​കാ​​​ന്തി ഉ​​​ത്ത​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യി​​​ലെ സു​​​മി​​​ത സി​​​ൻ​​​ഹ​​​യാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ​​​യും സി​​​ൻ​​​ഹ​​​യാ​​​ണ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി. ബി​​​ജെ​​​പി​​​യി​​​ലെ അ​​​രു​​​പ് കു​​​മാ​​​ർ ദാ​​​സ് ആ​​​ണ് 2021ൽ ​​​കാ​​​ന്തി ദ​​​ക്ഷി​​​ൺ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചത്. ഇ​​​ത്ത​​​വ​​​ണ​​​യും ദാ​​​സ് ത​​​ന്നെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി.

Latest News

Corehub Up